വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പില്‍ മെറ്റീരിയല്‍ ഡിസൈന്‍ അവതരിപ്പിച്ചു

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി മെറ്റീരിയല്‍ ഡിസൈനുമായി വാട്ട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നു. 2.12.38 പതിപ്പിലാണ് വാട്ട്‌സ്ആപ്പ് മെറ്റീരിയല്‍ ഡിസൈന്‍ അവതരിപ്പിച്ചത്. നിലവില്‍ ഈ പുതിയ പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. പക്ഷേ വാട്ട്‌സ്ആപ്പ് വെബ്‌സൈറ്റില്‍https://www.whatsapp.com/android ഈ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം



ആന്‍ഡ്രോയ്ഡ് ഒഎസ് പതിപ്പ് 2.1 അല്ലെങ്കില്‍ അതിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ വാട്ട്‌സ്ആപ്പിന്റെ ഈ പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയൂ. പുതിയ പതിപ്പില്‍ കടും പച്ച നിറത്തിലുള്ള ടൈറ്റില്‍ ബാര്‍ അതിന് താഴെയുള്ള കാള്‍, ചാറ്റ്, കോണ്ടാക്റ്റ് ടാബുകളുമായി ഇഴുകി ചേര്‍ന്ന നിലയിലാണ്. ചാറ്റ് വിന്‍ഡോയില്ലുള്ള റെക്കോര്‍ഡ്‌ ബട്ടണ്‍ പുതിയതാക്കിയിരിക്കുന്നു. അറ്റാച്ച്മെന്റ് തിരഞ്ഞെടുക്കാനുള്ള വിന്‍ഡോയും പുതുക്കി മെറ്റീരിയല്‍ ഡിസൈന്‍ ആക്കിയിരിക്കുന്നു.
കൂടുതല്‍ ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തി പുതിയ പതിപ്പ് അധികം വൈകാതെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും. ഡിസൈനിലെ പുതിയ മാറ്റം പരീക്ഷിക്കാന്‍ അത് വരെ കാത്തിരിക്കാന്‍ കഴിയാത്തവര്‍ക്ക് വാട്ട്‌സ്ആപ്പ് വെബ്‌സൈറ്റ് https://www.whatsapp.com/android സന്ദര്‍ശിച്ച് ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം