വാട്ട്‌സ്ആപ്പില്‍ ഇനി അക്ഷരങ്ങള്‍ ബോള്‍ഡും ഇറ്റാലികും ആക്കാം

ആന്‍ഡ്രേയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് 2.12.535 എത്തിയിരിക്കുന്നത്. അക്ഷരങ്ങള്‍ ബോള്‍ഡായും ഇറ്റാലികായും ടൈപ്പ് ചെയ്യാം എന്നതാണ് പുതിയ മാറ്റം. പുതിയ ഫീച്ചര്‍ വഴി സംഭാഷണത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ എളുപ്പത്തില്‍ മെസ്സേജ് വായിക്കുന്ന ആളുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയും.
Whatsapp
അക്ഷരങ്ങള്‍ അല്ലെങ്കില്‍ വാക്കുകള്‍ ബോള്‍ഡ് ആക്കാന്‍ വേണ്ടി തുടക്കവും അവസാനവും ആസ്ട്രിസ്‌ക് മാര്‍ക്കും (*) ഇറ്റാലിക്കാക്കാന്‍ വേണ്ടി തുടക്കവും അവസാനവും അണ്ടര്‍സ്‌കോര്‍(_) ചേര്‍ത്താല്‍ മതി. മെസ്സേജ് വായിക്കുന്ന ആളുടെ ഫോണിലും വാട്ട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് (2.12.535) ആയിരിക്കണം എന്നാലെ ബോള്‍ഡായും ഇറ്റാലികായും കാണാന്‍ കഴിയൂ. ലോക്ക് സ്ക്രീന്‍ നോട്ടിഫിക്കെഷനിലും സന്ദേശങ്ങള്‍ ബോള്‍ഡ്, ഇറ്റാലിക്ക് അക്ഷരങ്ങളില്‍ കാണാന്‍ സാധിക്കും.
WhatsApp Bold Italics
പിഡിഎഫ് ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള ഈ മാസം ആദ്യംതന്നെ വാട്ട്‌സ്ആപ്പില്‍ കൂട്ടിചേര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പിഡിഎഫ് കൂടാതെ വേഡ്, എക്സല്‍, പവര്‍പോയിന്‍റ് ഫോര്‍മാറ്റുകളും അയക്കാന്‍ സാധിക്കും. പക്ഷെ സ്വീകരിക്കുന്നയാള്‍ക്ക് അവ പിഡിഎഫ് ഫോര്‍മാറ്റിലേക്ക് മാറ്റിയ ശേഷമായിരിക്കും ലഭിക്കുക.