360 ഡിഗ്രി ലൈവ് ബ്രോഡ്കാസ്റ്റുമായി ഫേസ്ബുക്ക്
360 ഡിഗ്രി ലൈവ് ബ്രോഡ്കാസ്റ്റുമായി ഫേസ്ബുക്ക്
ഫേസ്ബുക്ക് ലൈവുകളുടെ കാലമാണിത്. എന്തും ഏതും ആര്‍ക്കും എപ്പോഴും ഫേസ്ബുക്കില്‍ തത്സമയം ബ്രോഡ്കാസ്റ്റ് ചെയ്യാം. അതുകൊണ്ട് തന്നെ ഈ സംവിധാനത്തെ കൂടുതല്‍ കരുത്തുറ്റതും ആകര്‍ഷണീയവുമാക്കുകയാണ് ഫേസ്ബുക്ക്. 360 ഡിഗ്രി വീഡിയോ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയതിന് പിന്നാലെ 360 ഡിഗ്രി വീഡിയോ തത്സമയം ബ്രോഡ്കാസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും ഫേസ്ബുക്ക് അവതരിപ്പിച്ചു.
നാഷണല്‍ ജോഗ്രാഫിക് കേബിള്‍ നെറ്റ് വര്‍ക്കിലാണ് ആദ്യമായി 360 ഡിഗ്രി വീഡിയോ ലൈവ് ഫേസ്ബുക്ക് നല്‍കിയത്. മാര്‍സ് ഡിസേര്‍ട്ട് റിസര്‍ച്ച് സ്‌റ്റേഷനില്‍ നിന്നുള്ള തത്സമയ വീഡിയോ ആയിരുന്നു ഇത്. 16 മണിക്കൂറിനുള്ളില്‍ 2.2 മില്യണ്‍ ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 2017ല്‍ എല്ലാവര്‍ക്കും 360 ഡിഗ്രി തത്സമയ സംപ്രേഷണത്തിനുള്ള ഓപ്ഷന്‍ ഫേസ്ബുക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കടപ്പാട്© #SirajDaily |
Post a Comment