വാട്ട്‌സാപ്പില്‍ ഇനി മുതല്‍ വീഡിയോകോളുകള്‍ ചെയ്യാം!
വാട്ട്‌സാപ്പില്‍ ഇനി മുതല്‍ വീഡിയോകോളുകള്‍ ചെയ്യാം!
വാട്ട്‌സാപ്പ് പുതുതായി അവതരിപ്പിക്കുന്നത് വീഡിയോ കോളിങ്ങ് ആണ്. ഏവരും കാത്തിരിക്കുന്ന വീഡിയോ കോളിങ്ങിനു വേണ്ടിയാണ്. പരീക്ഷണാര്‍ത്ഥം എന്ന നിലയ്ക്കാണ് ഇപ്പോള്‍ വീഡിയോ കോളിങ്ങ് എത്തിയിരിക്കുന്നത്.
പരീക്ഷണാര്‍ത്ഥം എന്ന നിലയ്ക്കാണ് ഇപ്പോള്‍ വീഡിയോ കോളിങ്ങ് എത്തിയിരിക്കുന്നത്.
വീഡിയോ കോളിങ്ങ് ഫോണുകള്‍
വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ഇപ്പോള്‍ വിന്‍ഡോസ് ഫോണില്‍ മാത്രമേ ലഭ്യമാകൂ. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്.
വീഡിയോ കോളിങ്ങ് എങ്ങനെ?
കോള്‍ ബട്ടണ്‍ പ്രസ് ചെയ്യുമ്പോള്‍ രണ്ട് ഓപ്ഷനുകള്‍ മുന്നില്‍ വരും. ഒന്ന് ഓഡിയോ കോളിങ്ങ് മറ്റൊന്ന് വീഡിയോ കോളിങ്ങ്. വീഡിയോ കോളിങ്ങ് ഉപയോഗിച്ച് നമുക്ക് സുഹൃത്തുക്കളുമായി കണ്ടു സംസാരിക്കാം.
വാട്ട്‌സാപ്പ് ഇമോജി ഫീച്ചര്‍
മൂന്നു തരത്തിലുളള എഡിറ്റിങ്ങ് ഇമോജി ഫീച്ചറുകളാണ് വാട്ട്‌സാപ്പ് നല്‍കിയിരിക്കുന്നത്. ഫോട്ടോകളില്‍ ഇമോജികള്‍ (സ്‌മൈലി ലോഗോകള്‍) ചേര്‍ത്തു വച്ച് ചിത്രങ്ങള്‍ക്ക് ഭാവന നല്‍കാന്‍ കഴിയുമെന്നതാണ് പുതിയ സംവിധാനം. ഏതെങ്കിലും ഭാവത്തിലുളലതോ മറ്റോ ആയ ഇമോജികള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ചിത്രങ്ങളിലൂടെ തന്നെ സന്ദേശത്തിന്റെ സ്വഭാവവും എത്തിക്കാന്‍ കഴിയുന്നു. ഇമോജികള്‍ക്കു പുറമേ ഫോട്ടോകളില്‍ വരയ്ക്കാനും നിറം കൊടുക്കാനും സാധിക്കുന്നതാണ്.
എഡിറ്റിങ്ങ് ടൂള്‍ സ്‌ക്രീന്‍
പുതിയ ചിത്രം ഗാലറിയില്‍ നിന്നോ ക്യാമറയില്‍ നിന്നോ എടുക്കുമ്പോള്‍ തന്നെ എഡിറ്റിങ്ങ് ടൂള്‍ സ്‌ക്രീനിനു മുകളിലായി പ്രത്യക്ഷപ്പെടും. ഇതിലൂടെ ഇഷ്ടമുളള ഇമോജികള്‍ എടുത്ത് ഫോട്ടോയില്‍ ഭാവന നിറഞ്ഞതും തമാശ പകരുന്നതുമായ മാറ്റങ്ങള്‍ വരുത്താം.
ബീറ്റ ഫീച്ചര്‍
ബീറ്റ 2.16.263 ഫീച്ചര്‍ ആന്‍ഡ്രോയിഡിലാണ് ഈ പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത്. പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാം.
പുതിയ വേര്‍ഷന്റെ മറ്റു സവിശേഷതകള്‍
വാട്ട്‌സാപ്പിന്റെ പുതിയ വേര്‍ഷന്റെ മറ്റു സവിശേഷതളാണ് കോള്‍ ബാക്ക്, വോയിസ് മെയില്‍ എന്നിവ. വാട്ട്‌സാപ്പ് വഴി കോള്‍ ചെയ്യുമ്പോള്‍ മറ്റേ ആള്‍ കോള്‍ എടുക്കുന്നില്ലെങ്കില്‍ തുടര്‍ന്ന് വിവരങ്ങള്‍ അറിയിക്കാന്‍ വോയിസ് മെയിലിലൂടെ ആകും.
വോയിസ് മെയില്‍ പോലെ തന്നെയാണ്
വോയിസ് മെയില്‍ പോലെ തന്നെയാണ് ഇതും. ഒരേ സമയം ഒന്നിലധികം പേര്‍ക്ക് കണ്ടന്റുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി പുതിയ ഓപ്ഷനുകളും ഉണ്ട്. മുന്‍പ് ഒരു സമയം ഒരാള്‍ക്കു മാത്രമേ അയയ്ക്കാന്‍ സാധിച്ചിരുന്നുളളൂ.
ചാറ്റിങ്ങ് എളുപ്പമാക്കുന്നു
ഏറ്റവും കൂടുതല്‍ പ്രാവശ്യം ചാറ്റ് ചെയ്യുന്ന മൂന്ന് അക്കൗണ്ടുകള്‍ അവസാനം ചാറ്റ് ചെയ്ത മൂന്ന് അക്കൗണ്ടുകളും പുതിയ വേര്‍ഷനില്‍ വാട്ട്‌സാപ്പ് ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇത് ചാറ്റിങ്ങ് എളുപ്പമാക്കുന്നു.
രജിസ്റ്റര്‍ ചെയ്യാം
വാട്ട്‌സാപ്പിന്റെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ഗൂഗിള്‍ പ്ലേയുടെ 'ബീറ്റ ടെസ്റ്റിങ്ങ് പ്രോഗ്രാം ഫോര്‍ വാട്ട്‌സാപ്പ്' എന്നതില്‍ രജിസ്റ്റര്‍ ചെയ്യാം. അതിനു ശേഷം ഏറ്റവും പുതിയ വാട്ട്‌സാപ്പ് പതിപ്പ് നോക്കി അപ്‌ഡേറ്റ് ചെയ്യുകയും വേണം.
Post a Comment