നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം!

നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? ഇത് പലപ്പോഴും വാട്ട്‌സാപ്പില്‍ സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ക്കു തന്നെ അത് നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം.


എങ്ങനെ അണ്‍ബ്ലോക്ക് ചെയ്യാമെന്നു നോക്കാം.....


സ്‌റ്റെപ്പ് 1 : നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുക



നിങ്ങളെ ബ്ലോക്ക് ചെയ്ത വാട്ട്‌സാപ്പ് അക്കൗണ്ടില്‍ നിങ്ങളുടെ ഫോണില്‍ നിന്നു തന്നെ അത് അണ്‍ബ്ലോക്ക് ചെയ്യണമെങ്കില്‍ ആദ്യം നിങ്ങളുടെഫോണില്‍ നിന്നും വാട്ട്‌സാപ്പ് ഡിലീറ്റ് ചെയ്യുക.

അതിനായി Whatsapp settings > Account> Tap Delete Account




സ്റ്റെപ്പ് 2: ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുക

നിങ്ങളുടെ ഫോണില്‍ നിന്നും പൂര്‍ണ്ണമായും വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുക. അതിനു ശേഷം ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.




സ്‌റ്റെപ്പ് 3 : വാട്ട്‌സാപ്പ് റീഇന്‍സ്റ്റോള്‍ ചെയ്യുക.

അടുത്തതായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സാപ്പ് റീഇന്‍സ്റ്റോള്‍ ചെയ്യുക.




അക്കൗണ്ട് റീക്രിയേറ്റ് ചെയ്യുക

ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ അക്കൗണ്ട് തുറക്കാനായി അതില്‍ പറയുന്ന ഘട്ടങ്ങള്‍ ചെയ്യുക. നിങ്ങളുടെ നിലവിലുളള കോണ്‍ടാക്ട് നമ്പര്‍ ഉപയോഗിക്കുകയും ചെയ്യാം.



സ്‌റ്റെപ്പ് 5 : വേരിഫൈ ചെയ്യുക

ഈ ഘട്ടത്തില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ വേരിഫൈ ചെയ്യാന്‍ ചോദിക്കുന്നതാണ്. അതു ചെയ്തു കഴിഞ്ഞാല്‍ വാട്ട്‌സാപ്പ് അക്കൗണ്ട് കോണ്‍ടാക്ടുകള്‍ സമന്വയിപ്പിക്കുക.



സ്റ്റെപ്പ് 6 : വാട്ട്‌സാപ്പ് അക്കൗണ്ട് പരിശോധിക്കുക



ഇനി നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് പരിശോധിച്ചു നോക്കുക. നിങ്ങള്‍ വിജയകരമായി അണ്‍ബ്ലോക്ക് ചെയ്തു കഴിഞ്ഞു.

നിങ്ങള്‍ക്കിതു സ്വയം പരീക്ഷിച്ചു നോക്കാം.