നിങ്ങളുടെ നമ്പര്‍ റിലയന്‍സ് 4ജിയിലേക്ക് മാറ്റാന്‍ ചെയ്യേണ്ടത്
വമ്പന്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്ന ജിയോയുടെ പുതിയ സേവനം ഇന്നു മുതല്‍. ആജീവനാന്ത സൗജന്യ വോയസ് കോളാണ് റിലയന്‍സ് ജിയോ ഓഫര്‍ ചെയ്യുന്നത്.
മറ്റ് നെറ്റ്‌വര്‍ക്കുകളുടെ സേവനം ഉപയോഗിക്കുന്നവര്‍ക്ക് നമ്പര്‍ നിലനിര്‍ത്തി ജിയോയിലേക്ക് മാറാനുള്ള സൗകര്യമാണ് റിലയന്‍സ് ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ പോര്‍ട്ട് ചെയ്യുന്ന 4 ജി സൗകര്യമുള്ള എല്ലാ ഫോണുകളിലും ജിയോയുടെ സേവനങ്ങള്‍ ലഭ്യമാകും. ജിയോയിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന്…
1. ഇംഗ്ലീഷില്‍ ‘പോര്‍ട്ട്’ എന്ന് ടൈപ്പ് ചെയ്ത ശേഷം പോര്‍ട്ട് ചെയ്യേണ്ട നമ്പര്‍ 1900 എന്ന ടോള്‍ ഫ്രീ നമ്പരിലേക്ക് മെസേജ് അയക്കുക. നിലവിലുള്ള സേവനദാതാക്കളില്‍ നിന്നും പോര്‍ട്ട് ഔട്ട് ചെയ്യാനുള്ള റിക്വസ്റ്റ് ആണിത്.
2. പ്ലേസ്റ്റോറില്‍നിന്നും ‘മൈജിയൊ’ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ഓഫര്‍ കോഡ് ജനറേറ്റ് ചെയ്യുക.
3. ഏറ്റവും അടുത്തുള്ള ജിയോ സ്റ്റോറില്‍ ചെന്ന് അഡ്രസ് രേഖ, തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ എന്നിവ സമര്‍പ്പിക്കുക.
4. 19 രൂപയാണ് പുതിയ സിംകാര്‍ഡിനു നല്‍കേണ്ടത്. ഇത് ആക്ടീവാകാന്‍ 7 ദിവസം എടുക്കും. ഈ സമയത്ത് നിലവില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡില്‍ ‘നോ സര്‍വ്വീസ്’ കാണിക്കാന്‍ സാധ്യതയുണ്ട്. പുതിയ ജിയോ സിം ഇട്ടുകഴിഞ്ഞാല്‍ ഉപയോഗിച്ചുതുടങ്ങാന്‍ സാധിക്കും.
5. ജിയോ സിം ഉപയോഗിച്ചുതുടങ്ങി 90 ദിവസത്തേക്ക് മറ്റ് നെറ്റുവര്‍ക്കിലേക്ക് മാറാന്‍സാധ്യമല്ല.
ജിയോ ഉപഭോക്താക്കള്‍ക്ക് ആജീവനാന്തം വോയ്‌സ് കോളുകള്‍ സൗജന്യമായിരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. റോമിങ്ങ് നിരക്കുകളും ജിയോയ്ക്ക് ബാധകമല്ല
Post a Comment