യാഹൂ മെസഞ്ചര്‍
മൊബൈല്‍ മെസഞ്ചര്‍ അപ്പിന്റെ പരിഷ്കരിച്ച പതിപ്പ് വലിയ പരസ്യങ്ങള്‍ ഒന്നുമില്ലാതെ യാഹൂ പുറത്തിറക്കി. “Yahoo Livetext – Video Messenger” എന്നാണ് പുതിയ ആപ്പിന്റെ പേര്. ആപ്പിന്റെ ഐഒ എസ് പതിപ്പ് മാത്രമേ യാഹൂ ഇപ്പോള്‍ ഇറക്കിയിട്ടുള്ളൂ. മാത്രമല്ല ഐട്യൂണ്‍സിന്റെ ഹോങ്കോങ്ങ് ആപ്പ് സ്റ്റോറില്‍ മാത്രമേ ഈ ആപ്പ് ഇപ്പോള്‍ ലഭിക്കൂ.
പുതിയ തരത്തില്‍ ഉള്ള ഒരു വീഡിയോ ചാറ്റ് ആണ് യാഹൂ ഈ ആപ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. സാധാരണ രീതിയിലുള്ള ടെക്സ്റ്റ് മെസ്സേജ് വീഡിയോയുടെ കൂടെ ചേര്‍ത്ത് ഇതില്‍ അയക്കാം. പക്ഷേ വീഡിയോക്ക് ശബ്ദം ഉണ്ടാകില്ല. വീഡിയോ കാളിങ്ങ് സംവിധാനം പുതിയ ആപ്പില്‍ ഇല്ല.
ഒരു കാലത്ത് ചാറ്റിങ് എന്നു പറഞ്ഞാല്‍ യാഹൂ മെസഞ്ചര്‍ ആയ്യിരുന്നു. ഗൂഗിള്‍ ബ്രൌസര്‍ വഴി ജിമെയില്‍ ചാറ്റ് അവതരിപ്പിച്ചതോടെ ഈ രംഗത്ത് യാഹൂവിന്റെ പ്രതാപം അവസാനിച്ചു തുടങ്ങി. മൊബൈല്‍ പ്ലാറ്റ്ഫോമില്‍ ഇതുവരെ വേണ്ടത്ര ശോഭിക്കാനും യാഹൂ മെസഞ്ചറിനായിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൊബൈല്‍ മെസഞ്ചര്‍ ആപ്പ് പരിഷ്കരിക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു യാഹൂ. മാറ്റങ്ങളുടെ ഒരു തുടക്കമായിട്ടാണ് Yahoo Livetext – Video Messenger നെ ടെക് വിദഗ്‌ദ്ധര്‍ കാണുന്നത്.
Post a Comment